പശ്ചിമ ബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ 4 ശതമാനം പോളിങ്

Update: 2021-03-27 04:04 GMT

മജൂലിയിലെ കമല ബാരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ സ്ഥാപിച്ച പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മാര്‍ ശാരീരിക അകലം വോട്ട് ചെയ്യാന്‍ നില്‍ക്കുന്നു

  • കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 4 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 40 സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ പുരുളിയ, ഝാര്‍ഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്‌നിപുര്‍, ഈസ്റ്റ് മേദ്‌നിപുര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക.   അതിനിടെ, പശ്ചിമ ബംഗാളിലെ പുരുളിയയില്‍ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസ്സാണ് കത്തിനശിച്ചത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.


അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യുക. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബിജെപിയും കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലുമാണ് മല്‍സരിക്കുന്നത്. എഐഡിയുഎഫ്, രാഷ്ട്രീയ ജനതാദള്‍, എജിഎം, സിപിഐഎംഎല്‍ എന്നിവര്‍ ഓരോ സീറ്റുകളിലാണ് ജനവിധി തേടുന്നത്.

Tags:    

Similar News