കോഴിക്കോട്ട് മദ്യലഹരിയില്‍ എസ്‌ഐയ്ക്ക് നേരേ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

കസബ എസ്‌ഐ അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാളയത്തുവെച്ചായിരുന്നു സംഭവം.

Update: 2022-07-31 06:50 GMT

കോഴിക്കോട്: നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെയും ഡ്രൈവറെയും ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കസബ എസ്‌ഐ അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാളയത്തുവെച്ചായിരുന്നു സംഭവം. പ്രതികള്‍ ഡ്രൈവറെ പിടിച്ചുതള്ളുകയും എസ്‌ഐയുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ കീഴടക്കിയത്.

മദ്യലഹരിയിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. സ്‌റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ പരാക്രമം കാണിച്ചതിനാല്‍ ഏറെ വൈകിയാണ് പ്രതികളുടെ വൈദ്യപരിശോധന നടത്താനായത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐയും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Tags:    

Similar News