ഗസയില്‍ ഇസ്രായേലി വ്യോമാക്രമണം തുടരുന്നു; 44 പേര്‍ കൊല്ലപ്പെട്ടു

Update: 2025-03-18 01:59 GMT

ഗസ സിറ്റി: ഗസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 44 പേര്‍ കൊല്ലപ്പെട്ടു. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിന് തങ്ങള്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ ഹമാസ് അനുസരിക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.

ഇസ്രായേലി ആക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ജനുവരി 19ന് ശേഷം മാത്രം 160ഓളം ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.