ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

Update: 2025-04-27 03:04 GMT
ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ക്ഷേത്രോല്‍സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മായനാട് സ്വദേശിയായ സൂരജ്(20) ആണ് കൊല്ലപ്പെട്ടത്. തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യുവാക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20ഓളം പേര്‍ ചേര്‍ന്നാണ് സൂരജിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ ചേവായൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. 15 പേര്‍ക്കെതിരെ വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

Similar News