ഹരിയാനയില്‍ രണ്ടു മുസ്‌ലിംകളെ ഗ്രാമത്തില്‍ നിന്നും അടിച്ചുപുറത്താക്കി ഹിന്ദുത്വര്‍ (വീഡിയോ)

Update: 2025-04-24 14:17 GMT
ഹരിയാനയില്‍ രണ്ടു മുസ്‌ലിംകളെ ഗ്രാമത്തില്‍ നിന്നും അടിച്ചുപുറത്താക്കി ഹിന്ദുത്വര്‍ (വീഡിയോ)

ഛണ്ഡീഗഡ്: കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്നും രണ്ടു മുസ്‌ലിംകളെ ഹിന്ദുത്വര്‍ അടിച്ചുപുറത്താക്കി. പച്ചത്തെറി വിളിച്ചാണ് ഹിന്ദുത്വ സംഘം രണ്ടുപേരെയും മര്‍ദ്ദിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ പരിപാടി തുടങ്ങിയെന്നും രണ്ടു പേരെ കിട്ടിയെന്നും ഹിന്ദുത്വര്‍ പറയുന്നുണ്ട്. ഈ വീഡിയോ വലിയ രീതിയില്‍ ഹിന്ദുത്വ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.

കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

Similar News