പേരാമ്പ്രയില്‍ പള്ളി ഇമാമിനു നേരെ ആക്രമണം

Update: 2020-03-01 02:10 GMT

പേരാമ്പ്ര: റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന പള്ളി ഇമാമിനെ ഒരു സംഘം അടിച്ച് പരിക്കേല്‍പ്പിച്ചു. കല്ലോട് നാഗത്ത് നമസ്‌കാരപള്ളിയിലെ ഇമാം അബ്ദുല്‍ അസീസ് ഫൈസിക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ കല്ലോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെ ഭക്ഷണം കഴിച്ച് പള്ളിയിലേക്ക് തിരിച്ച് പോവുന്നതിനിടെയാണ് സംഭവം. റോഡരികില്‍ ഉണ്ടായിരുന്ന ഒരു സംഘമാണ് അടിച്ചുപരിക്കേല്‍പ്പിച്ചത് പേരാമ്പ്ര പോലിസില്‍ പരാതി നല്‍കി.



Tags:    

Similar News