അട്ടപ്പാടി വെടിവയ്പ്: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു ക്രൈംബ്രാഞ്ച് നോട്ടീസ്
കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്നാണ് അഡ്വ. പി എ പൗരന്‍, കെ എം വേണുഗോപാല്‍ തുടങ്ങിയവര്‍ക്കു നല്‍കിയ നോട്ടീസിലെ ഉള്ളടക്കം.
പാലക്കാട്: മാവോവാദിളെന്നാരോപിച്ച് അട്ടപ്പാടി മേലെ മഞ്ചക്കണ്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയ പോലിസ് നടപടിക്കെതിരേ പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസ്. പിയുസിഎല്‍, എഐപിഎഫ്, എന്‍എംപിഎം തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ക്കാണ് മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്നാണ് അഡ്വ. പി എ പൗരന്‍, കെ എം വേണുഗോപാല്‍ തുടങ്ങിയവര്‍ക്കു നല്‍കിയ നോട്ടീസിലെ ഉള്ളടക്കം. യുഎപിഎ നിയമത്തിലെ 43 എഫ് വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.