അട്ടപ്പാടി വെടിവയ്പ്: ദൃശ്യങ്ങളും ചിത്രങ്ങളുമായി പോലിസ്

Update: 2019-10-31 14:37 GMT

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാവുന്നതിനിടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമായി പോലിസ്. മാവോവാദികള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന് തെളിയിക്കുന്നതാണെന്ന് അവകാശപ്പെട്ടാണ് ദൃശ്യമാധ്യമങ്ങള്‍ക്കു ഏതാനും ചിത്രങ്ങളും ദൃശ്യങ്ങളും നല്‍കിയിട്ടുള്ളത്. ആദ്യം കൊല്ലപ്പെട്ട മൂന്ന് മാവോവാദികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവയ്പിന്റെ ദൃശ്യങ്ങളെന്നു പറഞ്ഞ് പുറത്തുവന്ന വീഡിയോയില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ഒരുമണിക്കൂറിലേറെ വെടിവയ്പ് നടന്നെന്നാണ് തണ്ടര്‍ബോള്‍ട്ടും പോലിസും വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, ഏതാനും മിനുട്ടുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.



വനിതാ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ നിലത്തുകിടക്കുന്നതായാണു കാണുന്നത്. മരങ്ങള്‍ തമ്മില്‍ കയര്‍ കെട്ടിയ നിലയിലാണുള്ളത്. ആദ്യദിവസത്തെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരെന്ന് പോലിസ് പറയുന്ന സുരേഷ്, രമ, കാര്‍ത്തി എന്നിവര്‍ പരിശീലനം നടത്തുന്നതെന്നു കാണിച്ച് ഒരു വീഡിയോയും വിവിധ സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. തോക്കുകളേന്തി ഏതാനും പേര്‍ പരിശീലന പരേഡ് നടത്തുന്നതാണ് ഇതിലുള്ളത്.




Tags:    

Similar News