പാലക്കാട്ട് യുവതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ചടനാംകുറിശ്ശി സ്വദേശി അര്‍സലിനെയാണ് (27) കസബ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-10-23 14:10 GMT
പാലക്കാട്ട് യുവതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്: യുവതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ െ്രെഡവര്‍ പിടിയില്‍. ചടനാംകുറിശ്ശി സ്വദേശി അര്‍സലിനെയാണ് (27) കസബ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതിന് വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിരുനെല്ലായയിലെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റിയത്. പിന്നീട് വഴിതെറ്റിച്ച് കുരുടിക്കാട്ടിലേക്ക് കൊണ്ടുപോയി. ഇത് മനസ്സിലാക്കിയ യുവതി ഓട്ടോ നിര്‍ത്താനാവശ്യപ്പെട്ട് ബഹളം വെച്ചപ്പോഴായിരുന്നു പീഡനശ്രമം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.


Tags:    

Similar News