സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമം (വീഡിയോ)

Update: 2025-04-04 12:24 GMT
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമം (വീഡിയോ)

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജില്‍ അതിക്രമിച്ചു കയറി പൂജ നടത്താന്‍ ശ്രമം. ഹിന്ദു മഹാസഭയുടെ നേതാക്കളായ സനാതന്‍ സിങ്, വീര്‍ സിങ് യാദവ്, അനില്‍ സിങ് എന്നിവര്‍ ആണ് മസ്ജിദ്, വിഷ്ണു ഹരിഹര ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് പൂജ ചെയ്യാനെത്തിയത്. പ്രദേശവാസികളുടെ പരാതിയില്‍ ഇവരെ മൂന്നുപേരെയും പോലിസ് പ്രദേശത്ത് നിന്നും നീക്കം ചെയ്തു.

ഈ മൂന്ന് പേരും പള്ളിയുടെ പരിസരത്ത് പൂജയും മറ്റു ആചാരങ്ങളും നടത്താന്‍ ശ്രമിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പൊതുസമാധാനം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് മാത്രമാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. ഭാവിയില്‍ സംഭലില്‍ വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് വിടുകയെന്ന് എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. കെട്ടിടത്തില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് പൂജ നടത്തിക്കൂടാ എന്ന് സനാതന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Similar News