'ബാബരിയാണ് നീതി'; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം 'ബാബരിയാണ് നീതി' എന്ന മുദ്രാവാക്യത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ബാലരാമപുരം സ്വദേശിയായ ഒറ്റയാള്‍ സലീം എന്ന മുഹമ്മദ് സലീമിനെതിരേയാണ് കേസെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും ബാബരിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡേന്തിയുമാണ് സലീം തെരുവുകളിലൂടെ അനീതിക്കെതിരേ പ്രതിഷേധിച്ചത്. കരിദിനം ആചരിക്കണമെന്നും പ്രാര്‍ഥിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ പേരിലാണ് പോലിസ് കലാപാഹ്വാനത്തിനു കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നും പോലിസ് ആരോപിക്കുന്നുണ്ട്. നേരത്തേ ബാബരി ധ്വംസനത്തിന്റെ വാര്‍ഷികത്തിലും സലീം സമാനമായ രീതിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു.