കൊവിഡ് പ്രതിരോധം; ഏഴ് ദിവസം കൊണ്ട് പാര്‍ക്കിങ് ഏരിയയില്‍ 130 ബെഡുള്ള ഐസിയു സജ്ജമാക്കി ബഹ്‌റൈന്‍

രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികില്‍സക്കായി അടിയന്തിരമായി 500 ബെഡുകള്‍ സജ്ജമാക്കുമെന്നും ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അറിയിച്ചു.

Update: 2020-04-12 17:09 GMT

മനാമ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ അത്യാധുനിക സജ്ജീകരണങ്ങളുമായി ബഹ്‌റൈന്‍ ഭരണകൂടം. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്(ബിഡിഎഫ്) ആശുപത്രിയിലെ മൂന്നാം നിലയിലെ പാര്‍ക്കിംഗ് ഏരിയ അത്യാധുനിക ഐസിയുവാക്കി സജ്ജീകരിച്ചു കഴിഞ്ഞു. ഏഴ് ദിവസത്തെ പ്രയത്‌നത്തിലൂടയൊണ് 130 പേരെ ഒരേസമയം ചികിത്സിക്കാനുള്ള ഐസിയു നിര്‍മിച്ചത്. കൊവിഡ് 19 ചികില്‍സക്ക് വേണ്ടിയാണ് പ്രത്യേകമായി ഐസിയു ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചികില്‍സാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമാണ് തീവ്ര പരിചരണ വിഭാഗം സജ്ജീകരിച്ചത്.

ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയ അത്യാധുനിക ഐസിയുവാണ് ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് സൂപ്രിം കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികില്‍സക്കായി അടിയന്തിരമായി 500 ബെഡുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Similar News