ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം പഞ്ചനക്ഷത്ര പദവി നേടി

ഏറ്റവും കൂടുതല്‍ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ബഹ്‌റൈന്‍ വിമാനത്താവളം ഇടം നേടി

Update: 2022-01-01 09:59 GMT
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം പഞ്ചനക്ഷത്ര പദവി നേടി

മനാമ: വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര റാങ്കിങില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം പഞ്ചനക്ഷത്ര പദവി നേടി. എയര്‍പോര്‍ട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ശുചിത്വ പരിപാലനത്തിലെ നിലവാരവുമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിന് ഉയര്‍ന്ന റാങ്കിംഗ് നേടിക്കൊടുത്തത്. കോവിഡ് വ്യാപനം ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തിയുള്ള നടപടിക്രമങ്ങള്‍, മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കപ്പെടൂന്നു എന്ന് ശ്രദ്ധയോടെ ഉറപ്പ് വരുത്തുന്ന ഉദ്യോഗസ്ഥര്‍, പുതിയ വിമാനത്താവളത്തെ വ്യത്തിയിലും സുരക്ഷാ തകരാറുകളില്ലാതെയും പരിപാലിക്കുന്നതിലെ അന്താരാഷ്ട്ര മികവ്, ഇങ്ങിനെ വിവിധ ഘടകങ്ങള്‍ മാനദണ്ഠമാക്കിയുള്ള റാങ്കിങിലാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പഞ്ചനക്ഷത്ര പദവി ലഭിച്ചത്. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് ഏജന്‍സിയായ സ്‌കൈട്രാക്‌സ് ഇന്റര്‍നാഷനല്‍ ഡിസംബറില്‍ നടത്തിയ റാങ്കങ് പരിശോധനയില്‍ അന്താരാഷ്ട്ര തലത്തില്‍ പാലിക്കുന്ന കോവിഡ് പ്രോട്ടോകോളിലും സുരക്ഷ, ശുചീകരണ രീതികളിലും ബഹ്‌റൈന്‍ വിമാനത്താവളം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായാണു വിലയിരുത്തപ്പെട്ടത്.

 ഏറ്റവും കൂടുതല്‍ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ബഹ്‌റൈന്‍ വിമാനത്താവളം ഇടം നേടി. മികവിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കമ്പനി സിഇഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ഫലാഹ് വ്യക്തമാക്കി. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News