എന്‍സിഎച്ച്ആര്‍ഒ ഇടപെടല്‍; വ്യാജ 'ലൗ ജിഹാദ്' കേസില്‍ പെടുത്തി തുറങ്കിലടച്ച യുവാവിന് ജാമ്യം

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍നിന്നുള്ള മുസ്‌ലിം യുവാവിനാണ് പ്രമുഖ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിഎച്ച്ആര്‍ഒ) ഇടപെടലില്‍ ഒരു വര്‍ഷത്തെ തടവുജീവിതത്തിനു ശേഷം ജാമ്യം ലഭിച്ചത്.

Update: 2021-06-17 09:18 GMT

ലഖ്‌നൗ: ദലിത് പങ്കാളിക്കൊപ്പം ഹിന്ദുത്വര്‍ ക്രൂരമായി അക്രമിക്കുകയും വ്യാജ 'ലൗജിഹാദ'് കേസില്‍ പെടുത്തി ഉത്തര്‍ പ്രദേശ് പോലിസ് തുറങ്കലിടയ്ക്കുകയും ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍നിന്നുള്ള മുസ്‌ലിം യുവാവിനാണ് പ്രമുഖ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിഎച്ച്ആര്‍ഒ) ഇടപെടലില്‍ ഒരു വര്‍ഷത്തെ തടവുജീവിതത്തിനു ശേഷം ജാമ്യം ലഭിച്ചത്.

യുവാവിന് വേണ്ടി ഹാജരാവുന്ന എന്‍സിഎച്ച്ആര്‍ഒ അഭിഭാഷകന്‍ നല്‍കിയ ജാമ്യ ഹരജി പരിഗണിച്ച് അലഹബാദ് ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇരുവരും വ്യത്യസ്ഥ മതക്കാരാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ദമ്പതികളെ ഹിന്ദുത്വ സംഘം തടഞ്ഞുവയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ യുവാവിനെതിരേ മതപരിവര്‍ത്തന വിരുദ്ധ നിയമവും എസ്‌സി/എസ്ടി നിയമവും ചുമത്തി കേസെടുക്കുകയായിരുന്നു.

യുവാവിനെ വ്യാജ ആരോപണങ്ങളുടെ പേരിലാണ് തുറങ്കിലടച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ യുപി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.മസ്‌റൂഫ് കമാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന കമ്മിറ്റി അംഗവും നിലവില്‍ അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അഡ്വ. രമേശ് കുമാറാണ് യുവാവിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്.

മുസ്‌ലിം യുവാക്കളെ ലക്ഷ്യമിടുന്നതിനും സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും മതപരിവര്‍ത്തന വിരുദ്ധ നിയമം സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ മസ്രൂഫ് കമല്‍ പറഞ്ഞു.

Tags:    

Similar News