ഐഎസ് കേസില്‍ രണ്ട് പേര്‍ക്ക് ജാമ്യം

Update: 2025-04-08 17:11 GMT
ഐഎസ് കേസില്‍ രണ്ട് പേര്‍ക്ക് ജാമ്യം

കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് കേസില്‍ രണ്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് സംഘത്തിലെ അംഗങ്ങള്‍ ആണെന്ന് പറഞ്ഞ് എന്‍ഐഎ അറസ്റ്റ് ചെയ്ത എം കെ ആഷിഫ്, ടി എസ് ഷിയാസ് എന്നിവര്‍ക്കാണ് ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. പാലക്കാടും തൃശൂരും ഐഎസ് പ്രവര്‍ത്തനം സജീവമാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. ഇവര്‍ കൂടുതല്‍ പേരെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. നേരത്തെ ഇരുവരുടെയും ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Similar News