ബല്‍ക്കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി ധിക്കാരം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്
80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത പ്രഹരമാണ് കര്‍ഷക സമരം.
കൊച്ചി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ സിഎഎ വിരുദ്ധ സമര നായിക ബല്‍ക്കീസ് ബാനുവിനെ കസ്റ്റടിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി തികഞ്ഞ ധിക്കാരമാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.
80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത പ്രഹരമാണ് കര്‍ഷക സമരം. നാടിന്റെ സംരക്ഷണത്തിനിറങ്ങുന്നവരുടെ പോരാട്ട വീര്യങ്ങള്‍ കര്‍ഷകരുടെ ആത്മവിശ്വാസങ്ങള്‍ക്ക് കരുത്തേകും എന്നത് ആര്‍എസ്എസ്സിന്റെ സവര്‍ണരാജ്യ സങ്കല്‍പങ്ങളെ തന്നെ തകിടം മറിക്കും. രാജ്യത്തെ ജനങ്ങളെ പട്ടിയിണിലാക്കി കോര്‍പറേറ്റ് ദാസ്യം തുടരുന്ന മോദി സര്‍ക്കാരിനെതിരേ ഫാഷിസ്റ്റ് വിരുദ്ധ ജനസമൂഹം ഐക്യപ്പെടേണ്ട സമയമാണിത്.
രാജ്യത്തെ അപകടത്തിലാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരണമെന്നും രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കെ കെ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.