മാനന്തവാടി: ആദിവാസി ഊരുകളില്‍ പുറമേനിന്നുള്ളവര്‍ പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പ്രവേശിക്കുന്നതു വിലക്കുന്ന പട്ടികവര്‍ഗ ഡയറക്ടറുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നു ക്ഷീര സംഘം ഹാളില്‍ ചേര്‍ന്ന ആദിവാസി-ദലിത്-ന്യൂനപക്ഷ വംശഹത്യാവിരുദ്ധ മുന്നണി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കുലര്‍ മനുഷ്യരെ വിഭജിക്കുന്നതും മാനവികതയ്ക്കു നിരക്കാത്തതാണെന്നും അഭിപ്രായപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള ഗൂഢാലോചന സര്‍ക്കുലറിന് പിന്നിലുണ്ടെന്നു കുറ്റപ്പെടുത്തി. ആഗസ്ത് 15നകം പിന്‍വലിച്ചില്ലെങ്കില്‍ ആദിവാസി ഊരുകളിലേക്കു മാര്‍ച്ച് സംഘടിപ്പിച്ച് സര്‍ക്കുലര്‍ ലംഘനം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഓഗസ്റ്റ് ഒന്നിനു ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.
25ല്‍ അധികം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ പെമ്പിളൈ ഒരുമെ നേതാവ് ജി.ഗോമതി ഉദ്ഘാടനം ചെയ്തു. അഡ്വ.പി ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി എ പൗരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി ജി ഹരി, ഗൗരി, കാര്‍ത്തികേയന്‍, അരുവിക്കല്‍ കൃഷ്ണന്‍, തങ്കമ്മ, സുജ ഭാരതി, കെ ജെ സിന്ധു, കെ വി ബാബു, സെയ്തു കുടുവ, ടി നാസര്‍, രാജു, വൈക്കം കണ്ണന്‍, മാരിയപ്പന്‍ നാലപ്പാറ, വി വി ശെല്‍വരാജ്, വാസുദേവന്‍, സ്വപ്‌നേഷ് ബാബു, വി രവി, രമേശ് അഞ്ചലശേരി, കെ ആര്‍ അശോകന്‍, സജീവന്‍ കള്ളിചിത്ര, തോമസ് കിഴക്കമ്പലം, സി പി നഹാസ്, രഞ്ജിത്ത്, ജൈമിത്ര, നിഹാരിക, സി കെ ഗോപാലന്‍, പി പി ഷാന്റോലാല്‍ എന്നിവര്‍ പ്രസംഗിച്ചു.