യുപി തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു; യോഗിക്ക് വിമാന ടിക്കറ്റും ബിജെപിക്ക് പൂട്ടും അയച്ച് എസ്പി നേതാവ്

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മടങ്ങാന്‍ സമയമായി എന്നു ഓര്‍മിപ്പിച്ച് കഴിഞ്ഞ ദിവസം വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു പിന്നാലെ ബിജെപി നേതാവ് സ്വതന്ത്ര്യദേവ് സിങിന് ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടാന്‍ പൂട്ടിന് ഓര്‍ഡര്‍ നല്‍കി എസ്പി നേതാവും പാര്‍ട്ടി വക്താവുമായ ഐ പി സിങ്.

Update: 2022-01-12 10:28 GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ ബിജെപിയെ പ്രകോപിപ്പിച്ച് അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവിന്റെ നീക്കം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മടങ്ങാന്‍ സമയമായി എന്നു ഓര്‍മിപ്പിച്ച് കഴിഞ്ഞ ദിവസം വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു പിന്നാലെ ബിജെപി നേതാവ് സ്വതന്ത്ര്യദേവ് സിങിന് ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടാന്‍ പൂട്ടിന് ഓര്‍ഡര്‍ നല്‍കി എസ്പി നേതാവും പാര്‍ട്ടി വക്താവുമായ ഐ പി സിങ്.

ആദിത്യനാഥിന് മാര്‍ച്ച് 11ന് ഗോരഖ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലഖ്‌നൗവിലെ ബിജെപി ആസ്ഥാനത്തെ സ്വതന്ത്ര ദേവ് സിങ്ങിന് അലിഗഢില്‍ നിന്ന് ഒരു പൂട്ടിന് ഓര്‍ഡര്‍ നല്‍കിയത്.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന മാര്‍ച്ച് 10ന് ശേഷം നേതാക്കള്‍ക്ക് ബിജെപി ആസ്ഥാനം അടച്ചുപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനായി ഒരു പൂട്ടിന് ഓര്‍ഡര്‍ നല്‍കിയെന്നായിരുന്നു ഐ പി സിങ് ഏറ്റവും പുതിയ ട്വീറ്റിലൂടെ അറിയിച്ചത്. മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാര്‍ ചൊവ്വാഴ്ച രാജിവെച്ചതിനു പിന്നാലെയായിരുന്നു ഈ ട്വീറ്റ്.

ഗോരഖ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മാര്‍ച്ച് 11 ന് 'മിസ്റ്റര്‍ യോഗി ആദിത്യനാഥിന്' വേണ്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സിംഗ് രണ്ട് ദിവസം മുമ്പ് പങ്കിട്ടിരുന്നു.

'ഒരു സുമനസ്സുമായാണ് ഞാന്‍ ഇത് ചെയ്തത്. യോഗി ആദിത്യനാഥ് അഞ്ച് വര്‍ഷമായി മുഖ്യമന്ത്രിയാണ്, നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റിന് അര്‍ഹതയുണ്ട്'-അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഖിലേഷ് യാദവിനെ പ്രശംസിച്ചതിന് 2019ല്‍ പുറത്താക്കപ്പെടുന്നതിന് മുമ്പ് സിംഗ് ബിജെപിയിലായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന സിങ് ഇപ്പോള്‍ ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ്.

Tags:    

Similar News