ലോകം കൂടുതല്‍ സുരക്ഷിതമാവുമോ? ആയുധ നിയന്ത്രണവും സൈബര്‍ സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സമ്മതിച്ച് ബൈഡനും പുടിനും

ആയുധ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച നടത്താനും അതത് സ്ഥാനപതികളെ അവരുടെ പദവികളിലേക്ക് തിരിച്ചുകൊണ്ടുവരാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

Update: 2021-06-17 05:04 GMT

ജനീവ: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ് വന്‍ തോതിലുള്ള ആയുധ ശേഖരണവും സൈബര്‍ സുരക്ഷയും. ഇവ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ലോക വന്‍ രാഷ്ട്രങ്ങളായ യുഎസും റഷ്യയും സമ്മതിച്ചു.

ആയുധ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച നടത്താനും അതത് സ്ഥാനപതികളെ അവരുടെ പദവികളിലേക്ക് തിരിച്ചുകൊണ്ടുവരാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

മനുഷ്യാവകാശങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, തിരഞ്ഞെടുപ്പ് ഇടപെടല്‍, ഉക്രെയ്ന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകള്‍ പ്രകടമായ ജനീവയിലെ ഉച്ചകോടിക്ക് പിന്നാലെയാണ് ആയുധ നിയന്ത്രണവും സൈബര്‍ സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇരുവരും സമ്മതിച്ചത്.

ജനുവരിയില്‍ ബൈഡന്‍ അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ച മൂന്നു മണിക്കൂറിലധികം നീണ്ടു. തടാകക്കരയിലെ സ്വിസ് വില്ലയില്‍ നടന്ന കൂടിക്കാഴ്ചയെ 'പോസിറ്റീവ്' എന്നു ബൈഡനും 'സൃഷ്ടിപരം' എന്നും പുടിനും വിശേഷിപ്പിച്ചു.

ജനീവ ഉച്ചകോടിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ താന്‍ മീറ്റിംഗിനിടെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് താന്‍ രൂപരേഖ ഉണ്ടാക്കിയിട്ടുണ്ടെന്നും റഷ്യ അത്തരം കാര്യങ്ങള്‍ ലംഘിച്ചാല്‍ വാഷിങ്ടണ്‍ പ്രതികരിക്കുമെന്നും പുടിനോട് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.


Tags:    

Similar News