ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ലഭിച്ചത് 153 വോട്ട്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിഗ്ബോസ് താരവും സിനിമാ നടനുമായ അജാസ് ഖാന്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ അജാസ് ഖാന് 5.6 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടെങ്കിലും വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കിട്ടിയത് വെറും 153. ഒരു സ്ഥാനാര്‍ഥിയെയും താല്പര്യമില്ലാത്തവര് വോട്ടു ചെയ്യുന്ന നോട്ടക്കു പോലും ആസാദ് സമാജ് പാര്‍ട്ടിക്കു വേണ്ടി മല്‍സരിച്ച അജാസ് ഖാനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചു.
മഹാരാഷ്ട്രയിലെ വെര്‍സോവ മണ്ഡലത്തിലായിരുന്നു അജാസ് മത്സരിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി ഏറെക്കഴിഞ്ഞിട്ടും മൂന്നക്കത്തിലേക്ക വരാന്‍ ഇയാള്‍ ഏറെ പാടുപെട്ടു. ഡിജിറ്റല്‍ ലോകമല്ല രാഷ്ട്രീയമെന്നും ഇവിടെ ഫോളോവേഴ്സിനെ വോട്ടാക്കി മാറ്റാന്‍ കഴിയില്ല എന്നും അതിന് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും നെറ്റിസണ്‍സ് പ്രതികരിച്ചു.