ഒഡീഷയിൽ മുന്നേറി ബിജെപി; പ്രതീക്ഷകൾ തകർന്ന് ബിജെഡി, സിപിഎം ഒരിടത്ത് മുന്നിൽ

ഭരണകക്ഷിയായ ബിജെഡിയെ പിന്നിലാക്കിയാണ് ഇക്കുറി ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വലിയ നേട്ടത്തോടെ കുതിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിലെ ഫല സൂചനകൾ പുറത്തുവരുമ്പോൾ 58 സീറ്റുകളിൽ ലീഡ് നേടി ബിജെപി കുതിക്കുകയാണ്.

Update: 2024-06-04 05:32 GMT
ന്യൂഡൽഹി: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ബിജെപി. ഭരണകക്ഷിയായ ബിജെഡിയെ പിന്നിലാക്കിയാണ് ഇക്കുറി ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വലിയ നേട്ടത്തോടെ കുതിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിലെ ഫല സൂചനകൾ പുറത്തുവരുമ്പോൾ 58 സീറ്റുകളിൽ ലീഡ് നേടി ബിജെപി കുതിക്കുകയാണ്.


ബിജെഡി ആവട്ടെ 43 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഇവിടെ നിർണായക സാന്നിധ്യം ആയേക്കാവുന്ന കോൺഗ്രസിന് പത്ത് സീറ്റുകളിലാണ് നിലവിൽ ലീഡുള്ളത്. ഒരുപക്ഷേ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് പിന്തുണ സ്വീകരിച്ചുകൊണ്ട് ബിജെഡി അധികാരത്തിൽ എത്താനുള്ള സാധ്യതകളാണ് ഒഡീഷയിൽ നിലവിലുള്ളത്.

സംസ്ഥാനത്ത് സിപിഎം ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. 147 അംഗ ഒഡീഷ നിയമസഭയിൽ നിലവിൽ ഭരണകക്ഷിയായ ബിജെഡിക്ക് 112 അംഗങ്ങളാണ് ഉള്ളത്. മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് ആവട്ടെ 23 അംഗങ്ങൾ ഉണ്ട്. കോൺഗ്രസിന് നിയമസഭയിൽ 9 അംഗങ്ങൾ ആണ് ഇപ്പോഴുള്ളത്.


മുഖ്യമന്ത്രിയായ നവീൻ പട്‌നായിക്കിന്റെ അനാരോഗ്യമാണ്‌ ബിജെഡിയെ തളർത്തിയത്. ഈ അവസരം മുതലെടുത്ത ബിജെപി സംസ്ഥാനത്ത് ശക്തമായ മത്സരമാണ് കാഴ്‌ച വച്ചത്. പ്രചരണത്തിൽ ഒട്ടും പിന്നോട്ട് പോവാതിരുന്ന ബിജെപി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് നീങ്ങിയത്. ഇതിന് പുറമെ മറ്റ് പല വിഷയങ്ങളും ഇവിടെ ബിജെപി ഉന്നയിച്ചിരുന്നു.





Tags:    

Similar News