മീഡിയാ വണ്‍ ഓഫിസിനു നേരെ ബിജെപി അതിക്രമം

Update: 2024-06-04 17:55 GMT
മീഡിയാ വണ്‍ ഓഫിസിനു നേരെ ബിജെപി അതിക്രമം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മീഡിയാ വണ്‍ ഓഫിസിനു നേരെ ബിജെപി അതിക്രമം. കോഴിക്കോട്ടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു നേരെയാണ് ഇന്ന് രാത്രിയോടെ അതിക്രമമുണ്ടായത്. ഒരുസംഘം പടക്കമെറിയുകയും ഗേറ്റ് ചവിട്ടിത്തുറക്കുകയും ചെയ്തു. ജീവനക്കാര്‍ക്കു നേരെ കൈയേറ്റശ്രമവുമുണ്ടായി. വീഡിയോ പകര്‍ത്തുകയായിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പതാകയുമേന്തി വിജയാഘോഷത്തിനെത്തിയവരാണ് അതിക്രമം നടത്തിയത്.

Tags:    

Similar News