ഗോധ്ര കലാപത്തിലെ പ്രതി ബിജെപി സ്ഥാനാര്‍ഥി

സംഘപരിവാര പ്രവര്‍ത്തകന്‍ മിതേഷ് പട്ടേലിനെയാണ് ബിജെപി ഗുജറാത്തിലെ ആനന്ദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Update: 2019-04-04 08:53 GMT

അഹമദാബാദ്: ഗോധ്ര കലാപക്കേസിലെ പ്രതിയെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കി ബിജെപി. ആയിരത്തിലധികം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത 2002ലെ ഗോധ്ര കലാപത്തില്‍ പ്രതിയായ സംഘപരിവാര പ്രവര്‍ത്തകന്‍ മിതേഷ് പട്ടേലിനെയാണ് ബിജെപി ഗുജറാത്തിലെ ആനന്ദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് മിതേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കലാപത്തില്‍ പങ്ക് ചേരുക, തീവയ്പ്, കല്ലെറില്‍, കൊള്ള തുടങ്ങിയ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരേ കേസുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 149, 436,332,143 380 സെക്ഷനുകള്‍ പ്രകാരമുള്ള കേസുകകളാണ് ആനന്ദ് ജില്ലയിലെ വസാദ് പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ നിലവിലുള്ളത്.2010ല്‍ സെഷന്‍ കോടതി ഇയാളെയും 49 പേരേയും കുറ്റവിമുക്തമാക്കിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ കേസുണ്ട്.

സംസ്ഥാനത്തെ പ്രമുഖ പരിപ്പ് ഉല്പാദകരായ ലക്ഷ്മി പ്രോട്ടീന്‍ പ്രൊഡക്ട്‌സ് ഉടമസ്ഥനാണ് മിതേഷ് പട്ടേല്‍. ബിജെപി ആനന്ദ് യൂണിറ്റ് ഖജാന്‍ജിയും വ്യാപാരി സംഘത്തിന്റെ കണ്‍വീനറുമായ ഇയാള്‍ക്കും ഭാര്യക്കുമായി 7.7 കോടിയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    

Similar News