ബിജെപി വനിതാ നേതാവിനെ ബലാല്‍സംഗം ചെയ്തു; ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരേ കേസ്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാല്‍സംഗം, പട്ടികജാതി-പട്ടികവര്‍ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 1989 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്
താനെ: ബിജെപി വനിതാ കോര്‍പറേറ്ററെ വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയതെന്ന പരാതിയില്‍ ബിജെപി മുന്‍ എംഎല്‍എ നരേന്ദ്ര മേത്തയ്‌ക്കെതിരേ പോലിസ് കേസെടുത്തു. മൂന്നുദിവസം മുമ്പ് ബിജെപിയില്‍ നിന്ന് രാജിവച്ച നരേന്ദ്ര മേത്തയ്ക്കും കൂട്ടാളിമേത്തയുടെ കൂട്ടാളി സഞ്ജയ് തര്‍താരെക്കെതിരേയുമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയിലെ മുംബൈയ്ക്കു സമീപത്തെ താനെ ജില്ലയിലുള്ള ഭയന്ദറില്‍ നിന്നുള്ള ദലിത് സമുദായംഗമായ വനിതാ കോര്‍പറേഷന്‍ അംഗമാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാല്‍സംഗം, പട്ടികജാതി-പട്ടികവര്‍ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
നരേന്ദ്ര മേത്തയുടെ കൈയില്‍ നിന്ന് താന്‍ അനുഭവിച്ച ഉപദ്രവങ്ങളെ കുറിച്ചു രണ്ടു ദിവസം മുമ്പ് വനിതാ കോര്‍പേറ്റര്‍ വിശദീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 1999 മുതല്‍ മേത്ത തന്നെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇദ്ദേഹത്തില്‍നിന്നു ഭീഷണി നേരിടുന്നതായും വനിതാ കോര്‍പറേറ്ററുടെ ആരോപണം.
അതിനിടെ, നരേന്ദ്ര മേത്തയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായക് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് ഉന്നയിക്കുന്ന ബിജെപി തങ്ങളുടെ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ബിജെപി മേത്തയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാത്തത്. ഇക്കാര്യത്തില്‍ ബിജെപി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.