ദലിത് കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ച രാമക്ഷേത്രം ശുദ്ധീകരിച്ച നേതാവിനെ ബിജെപി പുറത്താക്കി

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ദലിത് വിഭാഗക്കാരനുമായ ടീക്കാ റാം ജൂല്ലി സന്ദര്‍ശിച്ച രാമക്ഷേത്രം ശുദ്ധീകരിച്ച നേതാവിനെ ബിജെപി പുറത്താക്കി. മുന്‍ എംഎല്‍എ ഗ്യാന്‍ദേവ് അഹുജയെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഏപ്രില്‍ ഏഴിനാണ് അല്‍വാര്‍ ജില്ലയിലെ ക്ഷേത്രത്തില്‍ ഇയാള്‍ ശുദ്ധീകരണ ക്രിയ നടത്തിയത്. 'ജയ് സിയ റാം' എന്ന മുദ്രാവാക്യം വിളിച്ച് ഗംഗ നദിയിലെ വെള്ളം ഒഴിക്കുകയായിരുന്നു. '' ശ്രീ രാമന്റെ ക്ഷേത്രത്തിലാണ് ഞാന്‍ വെള്ളം ഒഴിച്ചത്.. എന്തു കൊണ്ട് ഗംഗയിലെ വെള്ളം ? അശുദ്ധിയുള്ള ചിലര്‍ ഇവിടെ വന്നതാണ് കാരണം.''- ഗ്യാന്‍ദേവ് പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദമുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും വരെ ഇതിനെതിരെ രംഗത്തെത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മറിച്ച് തെളിയിക്കുകയാണെങ്കില്‍ മീശ വടിക്കാമെന്നുമായിരുന്നു ഗ്യാന്‍ദേവിന്റെ മറുപടി.