കര്‍ണാടകക്കുശേഷം ബിജെപി ഭയക്കുന്നത് ബിഹാര്‍: തേജസ്വി യാദവ്

Update: 2023-05-19 10:27 GMT
കര്‍ണാടകക്കുശേഷം ബിജെപി ഭയക്കുന്നത് ബിഹാര്‍: തേജസ്വി യാദവ്

പട്ന: ജോലിക്കു പകരം ഭൂമി കുംഭകോണക്കേസില്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യുന്നത് രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. കര്‍ണാടകക്കുശേഷം ബി.ജെ.പി ഭയക്കുന്നത് ബിഹാറാണ്. അതാണ് അവര്‍ തന്റെ കുടുംബത്തെ ലക്ഷ്യം വെക്കുന്നത്. ഭാവിയില്‍ ഇതേ കേസിലേക്ക് എന്നെയും വലിച്ചിഴക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് ഒന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചുമണിക്കൂറോളമാണ് റാബ്റി ദേവിയെ ഇഡി ചോദ്യം ചെയ്തത്. റാബ്റി ദേവി, മകന്‍ തേജസ്വി യാദവ്, മറ്റുമക്കളായ മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെയും നേരത്തേ ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.





Tags:    

Similar News