കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറി; കെജ്‌രിവാളിനെതിരേ കേസെടുക്കണമെന്ന് ബിജെപി

ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി കെജ്‌രിവാള്‍ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Update: 2020-12-18 16:02 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരേ ബിജെപി ഡല്‍ഹി യൂനിറ്റ് പോലിസില്‍ പരാതി നല്‍കി. ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി കെജ്‌രിവാള്‍ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കൃഷിക്കാരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് അരവിന്ദ് കെജ്‌രിവാള്‍ വലിച്ചുകീറിയതായി ഡല്‍ഹി ബിജെപിയുടെ ഐടി സെല്‍ മേധാവി അഭിഷേക് ദുബയ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.ഡല്‍ഹിയില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനും നഗരത്തില്‍ കലാപമുണ്ടാക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഗൂഢാലോചന നടത്തുകയാണെന്ന് പരാതിലുണ്ട്.

ഡിസംബര്‍ 17 ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കെജ്‌രിവാള്‍ ഭരണഘടന ലംഘിക്കുകയും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ വലിച്ചുകീറുകയും ചെയ്തു. ഇത് കര്‍ഷകരെ പ്രചോദിപ്പിക്കുകയും ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അഭിഷേക് ദുബെ തന്റെ പരാതിയില്‍ ആരോപിച്ചു.

ഡല്‍ഹി നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ വലിച്ചുകീറിയിരുന്നു.

Tags:    

Similar News