തണ്ടൊടിഞ്ഞ് ഓപറേഷന്‍ താമര; ബിജെപി എംഎല്‍എമാര്‍ കര്‍ണാടകത്തിലേക്ക് മടങ്ങുന്നു
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കാനാവില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെത്തിച്ച ബിജെപി എംഎല്‍എമാരെ തിരിച്ചുവിളിച്ച് ബിഎസ് യെദ്യുരപ്പ. ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലായിരുന്ന ബിജെപിയുടെ 104 എംഎല്‍എമാരും ഉടന്‍ തന്നെ കര്‍ണാടകയിലെത്തും.
ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ കഴിഞ്ഞിരുന്ന എംഎല്‍എമാരെ നല്ലൊരു വാര്‍ത്ത കേള്‍ക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്രേം ദിവസവും പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്തുണ പിന്‍വലിച്ച രണ്ട് എംഎല്‍എമാരും സഖ്യകൂടാത്തിലേക്ക് തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ താഴെയിടാന്‍ ഒരു പദ്ധതിയുമില്ലെന്നു യെദ്യൂരപ്പ വ്യക്തമാക്കുകയായിരുന്നു. കൂടാതെ ഡല്‍ഹിയില്‍ നിന്നും സിദ്ധഗംഗ മഠത്തിലെ 112 വയസ്സുള്ള സ്വാമിയെ കാണാനാണ് ഒഴിവുകാലയാത്ര റദ്ദാക്കി തിരികെ വരുന്നതെന്നും പ്രഖ്യാപിച്ചു.
അതേസമയം, പാഴായിപ്പോയ പരിശ്രമത്തെച്ചൊല്ലി സംസ്ഥാന ബിജെപിക്കുള്ളില്‍ത്തന്നെ അതൃപ്തി പുകയുന്നുണ്ടെന്നാണ് വിവരം. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയപ്രതിസന്ധി തുടങ്ങിയത്.