വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കൈയ്യില്‍ ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി ബിജെപി

Update: 2025-04-26 14:16 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കൈയ്യില്‍ ബാന്‍ഡ് കെട്ടി പ്രതിഷേധിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ പുറത്താക്കി ബിജെപി

ബിദാര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ന്യൂനപക്ഷ മോര്‍ച്ച കര്‍ണാടക ജനറല്‍ സെക്രട്ടറി റൗഫുദ്ദീന്‍ കച്ചേരിവാലയെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. കര്‍ണാടക ഹജ്ജ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ റൗഫുദ്ദീന്‍ കൈയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടിയാണ് പ്രതിഷേധിച്ചത്. വിഷയത്തില്‍ ബിജെപി നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. നോട്ടിസിന് മറുപടി നല്‍കാത്തതിനാണ് റൗഫുദ്ദീനെ പുറത്താക്കിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും റൗഫുദ്ദീനെ നീക്കിയതായി ബിജെപിയുടെ അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീല്‍ അറിയിച്ചു.

Similar News