ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊന്നു
ക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ശാന്തിനഗറിലെ സമ്പത്ത് കുമാറി(40)നെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്
സംപാജെ ഗ്രാമത്തിലെ കല്ലുഗുണ്ടിയിലാണ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് കൊലപാതകമെന്ന് ദി ന്യൂസ് മിനുട്‌സ് റിപോര്‍ട്ട് ചെയ്തു. നീളമുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും സമ്പത്ത് കുമാറിന്റെ തലയ്ക്കു രണ്ടു തവണ വെടിവച്ചതായും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരണപ്പെട്ടെന്നും ദക്ഷിണ കന്നഡ എസ്പി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. തലയ്ക്കും കഴുത്തിനും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുള്ള്യ പോലിസ് എത്തിയാണ് സമ്പത്ത് കുമാറിനെ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അക്രമികള്‍ വണ്ടി തകര്‍ക്കാന്‍ തുടങ്ങിയതോടെ സമ്പത്ത് കാറില്‍ നിന്നിറങ്ങി അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി. പിന്തുടര്‍ന്ന സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. സമ്പത്ത് കുമാറിന്റെ അയല്‍വാസി തിമ്മപ്പയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ബിജെപി നേതാവിനെ കൊലപ്പെടുത്തിയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. 2019 മാര്‍ച്ചില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബാലചന്ദ്ര കലാഗിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സമ്പത്ത് കുമാറിനെതിരേ കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ഹരിപ്രസാദിനെയും സമ്പാജെ നിവാസിയായ ജഗന്‍ എന്ന ട്രക്ക് ഡ്രൈവറെയും ബിജെപി നേതാവിനെ വധിക്കാന്‍ നിയമിച്ചെന്നായിരുന്നു. കേസ്. മാര്‍ച്ച് 19 നാണ് ട്രക്ക് ബാലചന്ദ്രയുടെ കാറില്‍ ഇടിച്ചത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ മടിക്കേരി പോലിസ് ഇത് ഒരു കൊലപാതകമാണെന്നും അപകടമല്ലെന്നും കണ്ടെത്തി. സമ്പത്ത് കുമാറും ഹരിപ്രസാദും 2018ല്‍ സമ്പാജെയില്‍ ഒരു വിനോദ കേന്ദ്രവും ബാറും തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സംബാജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലചന്ദ്ര കലാഗി ഇവര്‍ക്ക് അനുമതികള്‍ നല്‍കിയിരുന്നില്ല. ഇതിനാലാണ് ബാലചന്ദ്രയെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് കണ്ടെത്തലെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
കേസില്‍ ആറുമാസം ജയിലില്‍കഴിഞ്ഞിരുന്ന സമ്പത്ത് കുമാറിന് 2019 സപ്തംബര്‍ 9ന് കര്‍ണാടക ഹൈക്കോടതി സോപാധിക ജാമ്യം നല്‍കി. സമ്പത്ത് കുമാറിന്റെ കൊലയാളികള്‍ അയാളുടെ പരിചയക്കാരാണെന്ന് സംശയിക്കുന്നതായി ദക്ഷിണ കന്നഡ പോലിസ് പറഞ്ഞു. ''ആക്രമണകാരികള്‍ക്ക് സമ്പത്ത് കുമാറിന്റെ നീക്കങ്ങള്‍ അറിയാമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒന്നുകില്‍ അവര്‍ സമ്പത്തിന്റെ പരിചയക്കാരായിരിക്കും. അല്ലെങ്കില്‍ അക്രമികള്‍ അവന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇയാള്‍ പുറത്തു കടക്കുന്നതിനായി അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് നിഗമനമെന്നും പോലിസ് പറഞ്ഞു.
BJP leader's murder case accused man shot dead in Karnataka