ബിജെപി ബൂത്ത് ഏജന്റ് തങ്ങളുടെ വോട്ട് തട്ടിയെടുത്തു; ഫരീദാബാദ് പോലിസില്‍ പരാതിയുമായി ദലിത് യുവതി

മണിക്കൂറുകളോളം ക്യൂവില്‍നിന്ന് ബൂത്തിലെത്തിയ താന്‍ വോട്ടിങ് യന്ത്രത്തില്‍ ബിഎസ്പി ചിഹ്നം തിരയവെ തന്റെ സമീപത്തേക്ക് വന്ന ബിജെപി ഏജന്റ് ഗിരിരാജ് സിങ് താമര ചിഹ്നത്തിന് വോട്ടമര്‍ത്തുകയായിരുന്നു വിവേചന പറയുന്നു.

Update: 2019-05-15 06:00 GMT

ഫരീദബാദ്: ആദ്യമായി ലഭിച്ച സമ്മതിദാനവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തിയ തന്റെ വോട്ട് ബിജെപി ബൂത്ത് ഏജന്റ് തട്ടിയെടുത്തെന്ന പരാതിയുമായി ഫരീദാബാദിലെ അസോത്തി ഗ്രാമത്തില്‍നിന്നുള്ള ദലിത് യുവതി. 23കാരിയായ വിവേചനയാണ് ബിജെപി ഏജന്റ് ഗിരിരാജ് സിങിനെ പ്രതികൂട്ടില്‍നിര്‍ത്തുന്ന മൊഴി ഫരീദാബാദ് പോലിസില്‍ നല്‍കിയത്.

മണിക്കൂറുകളോളം ക്യൂവില്‍നിന്ന് ബൂത്തിലെത്തിയ താന്‍ വോട്ടിങ് യന്ത്രത്തില്‍ ബിഎസ്പി ചിഹ്നം തിരയവെ തന്റെ സമീപത്തേക്ക് വന്ന ബിജെപി ഏജന്റ് ഗിരിരാജ് സിങ് താമര ചിഹ്നത്തിന് വോട്ടമര്‍ത്തുകയായിരുന്നു വിവേചന പറയുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും കനത്ത പ്രതിഷേധം ഉയരുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

താന്‍ ഞെട്ടിപ്പോയി. 'ഞാന്‍ തരിച്ചു പോയി. എന്റെ വോട്ട് എന്തിന് തട്ടിയെടുത്തെന്ന് ചോദിച്ച് ഞാന്‍ വീണ്ടും ബട്ടണില്‍ അമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അത് കഴിഞ്ഞെന്ന് പറഞ്ഞ് അയാള്‍ തന്റെ ഇരിപ്പിടത്തിലേക്ക് തിരിച്ചു പോയി. ഞാന്‍ ബി.എസ്.പിക്ക് വോട്ടു ചെയ്യാന്‍ ശ്രമിച്ചെങ്കിലും എന്റെ വോട്ട് അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു, പരാതി പറയാന്‍ പോയില്ല. മറ്റുദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഭവം. അപ്പോള്‍ അവര്‍ക്കും ഇതില്‍ പങ്ക് കാണുമല്ലോ-വിവേചന പോലിസിന് നല്‍കിയ മൊഴി ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

ബിജെപി ബൂത്ത് ഏജന്റ് ഇത്തരത്തില്‍ നിരവധി പേരുടെ വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിനൊടുവില്‍ സിങിനെ അറസ്റ്റ് ചെയ്യുകയും ഈ പോളിങ് സ്‌റ്റേഷനില്‍ റീ പോളിങിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ മാസം 19ന് ഇവിടെ റീ പോളിങ് നടക്കും.

Tags:    

Similar News