ബാങ്ക് വിളി നിര്‍ത്തണമെന്ന് ദര്‍ഗ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി എംപി (വീഡിയോ)

Update: 2025-04-20 06:10 GMT
ബാങ്ക് വിളി നിര്‍ത്തണമെന്ന് ദര്‍ഗ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി എംപി (വീഡിയോ)

മുംബൈ: ബാങ്ക് വിളി നിര്‍ത്തണമെന്ന് ദര്‍ഗജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി എംപി. മഹാരാഷ്ട്രയിലെ പൂനെയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഏപ്രില്‍ 12ന് നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജെപിയുടെ രാജ്യസഭാ എംപിയായ മേധ കുല്‍ക്കര്‍ണിയാണ് സലാഹുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപത്തേക്ക് ചെന്ന് ബഹളമുണ്ടാക്കുന്നത്. വളരെ വലിയ ശബ്ദത്തില്‍ ബാങ്ക് വിളിച്ചുവെന്നാണ് മേധ കുല്‍ക്കര്‍ണി ആരോപിക്കുന്നത്. എന്നാല്‍, ഹനുമാന്‍ ജയന്തിയില്‍ വെച്ച പാട്ടുകളുടെ ശബ്ദം മാത്രമാണ് വീഡിയോയില്‍ കേള്‍ക്കാവുന്നത്.


Similar News