രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസല്ല, ഞെട്ടിക്കും ഈ റിപോര്‍ട്ട്
ബിജെപി ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി കൈവശംവച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപോര്‍ട്ട്. ബിജെപി ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി കൈവശംവച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് അല്ലെന്നും മറിച്ച് ബിഎസ്പിയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 698.33 കോടിയാണ് ബിഎസ്പിയുടെ ആസ്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണെന്നും അവര്‍ക്ക് 588.16 കോടിയുടെ ആസ്തിയാണുള്ളതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്താണ് എഡിആര്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കിയത്.
ഇക്കാലയളവില്‍ രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും യഥാക്രമം 6988.57 കോടി രൂപയും 2,129.38 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയില്‍ 69.37 ശതമാനം വരും ബിജെപിയുടെ മാത്രം ആസ്തി (4847.78 കോടി). ബിഎസ്പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.
പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ് (എസ്പി). 201920 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്. 267.61 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തികളില്‍ 95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.