തന്നെയും കാവി വല്‍ക്കരിക്കാന്‍ ശ്രമം; ബിജെപി കെണിയില്‍ വീഴില്ലെന്നും രജനീകാന്ത്

അവര്‍ക്കൊപ്പം ചേരാന്‍ ബിജെപി തനിക്ക് യാതൊരു വിധ വാഗ്ദാനവും നല്‍കിയിട്ടില്ല. എന്നാല്‍ തിരുവള്ളുവരിനെ പോലെ തന്നെയും കാവി വല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തിരുവള്ളുവരിനെ പോലെ താനും ആ കെണിയില്‍ വീഴില്ലെന്നും രജനീകാന്ത് തുറന്നടിച്ചു. പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് രജനിയുടെ പരാമര്‍ശം.

Update: 2019-11-08 08:48 GMT

ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ടാണ് രജിനീകാന്തിന്റെ തുറന്നു പറച്ചില്‍.

അവര്‍ക്കൊപ്പം ചേരാന്‍ ബിജെപി തനിക്ക് യാതൊരു വിധ വാഗ്ദാനവും നല്‍കിയിട്ടില്ല. എന്നാല്‍ തിരുവള്ളുവരിനെ പോലെ തന്നെയും കാവി വല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തിരുവള്ളുവരിനെ പോലെ താനും ആ കെണിയില്‍ വീഴില്ലെന്നും രജനീകാന്ത് തുറന്നടിച്ചു. പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് രജനിയുടെ പരാമര്‍ശം.

ഈ മാസം അവസാനം ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന കേന്ദ്ര അറിയിപ്പിന് തൊട്ടുപിന്നാലെയാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി ദേശീയ സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴെല്ലാം ഈ അഭ്യൂഹം ശക്തിപ്പെട്ടു. ഏറ്റവുമൊടുവില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കൊണ്ട് രജനീകാന്ത് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചയിരുന്നു രജനീകാന്തിന്റെ പ്രസംഗം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ അഭിനന്ദിച്ച രജനീകാന്ത്, ഇതിനെ ഒന്നാന്തരം നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

Tags:    

Similar News