അധികാരത്തിലേറിയാല്‍ ഹിന്ദുക്കളല്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കും: അമിത് ഷാ
രാജ്യത്ത് കുടിയേറിയ ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കും. ബാക്കിയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് കുടിയേറിയ ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കും. ബാക്കിയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
'നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പൗരത്വ പട്ടിക യാഥാര്‍ത്ഥ്യമാക്കുമെന്ന് ഞങ്ങള്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തുള്ള ഒരോ നുഴഞ്ഞകഴറ്റക്കാരേയും ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കും. ഹിന്ദു, ബുദ്ധ അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം നല്‍കി സംരക്ഷിക്കും' അമിത് ഷാ പറഞ്ഞു.