സമൂഹ മാധ്യമത്തിലൂടെ പ്രവാചക നിന്ദ: കാന്‍പൂരില്‍ ബിജെപി യുവജന വിഭാഗം നേതാവ് അറസ്റ്റില്‍
തന്റെ പോസ്റ്റുകളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേണല്‍ഗഞ്ച് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ഹര്‍ഷിത് ശ്രീവാസ്തവയെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി എഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞു.
കാന്‍പൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിയ ഉത്തര്‍ പ്രദേശിലെ ബിജെപി യുവജന വിഭാഗം നേതാവ് അറസ്റ്റില്‍. തന്റെ പോസ്റ്റുകളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേണല്‍ഗഞ്ച് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ഹര്‍ഷിത് ശ്രീവാസ്തവയെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി എഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞു.
ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 295 എ, 597, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിന്റെ സെക്ഷന്‍ 67 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ വിജയ് സിംഗ് മീണ പറഞ്ഞു. ഒരു ടിവി ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു.