
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മാര്‍ഗറ്റ് ചൗക്കിയില്‍ സൈനികവാഹനം കുഴിബോംബ് ഉപയോഗിച്ച് തകര്‍ത്തായിരുന്നു ആക്രമണം. റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് വിമതരുടെ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. പാകിസ്താന്‍ സൈന്യത്തിനെതിരായ നടപടികള്‍ തുടരുമെന്ന് സംഘടനയുടെ പ്രസ്താവന പറയുന്നു. ബലൂചിസ്ഥാന്‍ പ്രദേശത്തെ സ്വതന്ത്രരാജ്യമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി.