കേക്ക് കഴിച്ച അഞ്ചുവയസ്സുകാരന്‍ മരണപ്പെട്ടു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Update: 2024-10-08 14:09 GMT

ബെംഗളൂരു: കേക്ക് കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടു. ഭക്ഷ്യവിഷ ബാധയെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്. ബെംഗളൂരുവില്‍ സ്വിഗ്ഗി ഡെലിവറി പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്ന ബല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകന്‍ ധീരജാണ് മരിച്ചത്. കേക്ക് കഴിച്ചതിന് പിന്നാലെ മൂവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കസ്റ്റമര്‍ കാന്‍സല്‍ ചെയ്ത കേക്ക് ബല്‍രാജ് തിങ്കളാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. മൂവരും കേക്ക് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ ബല്‍രാജിനും ഭാര്യയ്ക്കും അസ്വസ്ഥതയുണ്ടായി. മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. സംഭവത്തില്‍ കെപി അഗ്രഹാര പോലിസ് അന്വേഷണം തുടങ്ങി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News