മുലപ്പാല്‍ ഫ്‌ളേവറുള്ള ഐസ്‌ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം കാത്തിരിക്കണമെന്ന് കമ്പനി

Update: 2025-03-30 04:26 GMT
മുലപ്പാല്‍ ഫ്‌ളേവറുള്ള ഐസ്‌ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം കാത്തിരിക്കണമെന്ന് കമ്പനി

വാഷിങ്ടണ്‍: മുലപ്പാല്‍ ഫ്‌ളേവറുള്ള ഐസ്‌ക്രീം വിപണിയില്‍ ഇറക്കുമെന്ന് യുഎസിലെ ബേബി ബ്രാന്‍ഡ് ഫ്രിദ പ്രഖ്യാപിച്ചു. യുഎസിലെ ഭക്ഷ്യനിയന്ത്രണ ഏജന്‍സികള്‍ യഥാര്‍ത്ഥ മുലപ്പാല്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ മുലപ്പാല്‍ ഉപയോഗിച്ചല്ല ഈ ഐസ്‌ക്രീം നിര്‍മിക്കുന്നത്. പകരം മുലപ്പാലിന്റെ ഗുണങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലായിരിക്കും നിര്‍മാണം. ഇതില്‍ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിരിക്കും. മധുരവും നേരിയ ഉപ്പും തോന്നുന്ന രുചിയായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, കാല്‍സ്യം,സിങ്ക്, വൈറ്റമിന്‍ ബി, ഡി, തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാവും ഈ മുലപ്പാല്‍ ഐസ്‌ക്രീം. പരീക്ഷണങ്ങളും പരിശോധനകളും നടന്നുവരുകയാണെന്നും ഒമ്പത് മാസം ആയാലെ ഐസ്‌ക്രീം പുറത്തുവരൂയെന്നും കമ്പനി അറിയിച്ചു.

Similar News