എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ കൈക്കൂലിക്കേസ്: 14 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് കൈക്കൂലിപ്പണം പിടികൂടിയ സംഭവത്തില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജീവ്, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അജയന്‍, ചിറ്റൂര്‍ റെയ്ഞ്ച് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ ഇ രമേശ്, എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍, ഡിവിഷന്‍ ഓഫിസ് ഓഫിസ് അറ്റന്‍ഡന്റ് നൂറുദ്ദീന്‍, ഡിവിഷന്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ എ എസ് പ്രവീണ്‍കുമാര്‍, എസ്പിഎല്‍ ഡിവിഷന്‍ ഓഫിസിലെ ഡ്യൂട്ടി സിവില്‍ എക്‌സൈസ് ഓഫിസര്‍ സൂരജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി സന്തോഷ് കുമാര്‍, എസ്പിഎല്‍ സ്‌ക്വാഡ് ഓഫിസ് പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) മന്‍സൂര്‍ അലി, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സിവില്‍ എക്‌സൈസ് ഓഫിസര്‍ വിനായകന്‍, ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് സിവില്‍ എക്‌സൈസ് ഓഫിസര്‍ ശശികുമാര്‍, എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ പി ഷാജി, ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസര്‍ ശ്യാംജിത്ത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
മെയ് 16നാണ് എക്‌സൈസ് ഡിവിഷനല്‍ ഓഫിസ് അറ്റന്റന്‍ഡായ നൂറുദ്ദീന്റെ വാഹനത്തില്‍ നിന്നും 10,23,600 രൂപ വിജിലന്‍സ് സംഘം പിടികൂടിയത്. കള്ള് ഷാപ്പ് ഉടമകളില്‍ നിന്നും പിരിച്ചെടുത്ത കൈക്കൂലി പണം വിവിധ ഓഫിസുകളില്‍ വിതരണം ചെയ്യനായാണ് നൂറുദ്ദീന്‍ പോയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സംഭവത്തില്‍ എക്‌സൈസ് വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. പാലക്കാട് എക്‌സൈസ് വകുപ്പില്‍ കൂട്ടത്തോടെയുള്ള രണ്ടാമെത്തെ സസ്‌പെന്‍ഷനാണിത്. നേരത്തെ വ്യാജ കളള് നിര്‍മാതാക്കളില്‍ നിന്നും പണം പിടികൂടിയ സംഭവത്തിലും എക്‌സൈസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തിരുന്നു.