ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
എന്‍ജിന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല്‍ 407 ഹെലികോപ്ടറിന്റെ പിന്നിലേക്ക് വരികയായിരുന്നു. ഹെലികോപ്ടറിന്റെ പിന്‍ഭാഗത്തെ റോട്ടര്‍ തട്ടിയാണ് അപകടമുണ്ടായത്.
ആതന്‍സ്: ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി ഗുരുതര പരുക്കേറ്റ് യുവാവ് മരിച്ചു. ബ്രിട്ടനില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി ഗ്രീസിലെത്തിയ 21കാരനാണ് കൊല്ലപ്പെട്ടത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിന് സ്വകാര്യ വിമാനത്താവളത്തില്‍ ദാരുണാന്ത്യമുണ്ടായത്.
എന്‍ജിന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല്‍ 407 ഹെലികോപ്ടറിന്റെ പിന്നിലേക്ക് വരികയായിരുന്നു. ഹെലികോപ്ടറിന്റെ പിന്‍ഭാഗത്തെ റോട്ടര്‍ തട്ടിയാണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ എമര്‍ജന്‍സി യൂനിറ്റ് എത്തിയെങ്കിലും ഗുരുതരപരിക്കുകളേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. മൈക്കോണോസില്‍ നിന്ന് മടങ്ങിയ സഞ്ചാരസംഘം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി ഏതന്‍സ് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പോകുന്നതിനാണ് സ്വകാര്യ വിമാനത്താവളത്തിലെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ ഹെലികോപ്ടറിന്റെ പൈലറ്റും രണ്ട് ഗ്രൗണ്ട് ടെക്‌നീഷ്യന്‍മാരും അറസ്റ്റിലായിട്ടുണ്ട്.