മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു

Update: 2024-10-30 05:14 GMT
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു

തളിപ്പറമ്പ്:മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി സി പി മഹമൂദ് ഹാജിയുടെയും ആമിനയുടെയും മകനായ എം അന്‍വറാണ്(44) മരിച്ചത്. മുബീന സ്‌റ്റോണ്‍ ക്രഷര്‍ ഉടമയാണ്. അന്‍വറിന്റെ സഹോദരന്‍ സാഹിറും (40) ഇന്നലെ മരിച്ചിരുന്നു. ഇരുവരും കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരുടെയും ഭാര്യമാരും ചികില്‍സയിലാണ്‌. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ നിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നതായി പറയപ്പെടുന്നു. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.

Tags:    

Similar News