നിയന്ത്രണ രേഖ മറികടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍

Update: 2025-04-24 12:52 GMT
നിയന്ത്രണ രേഖ മറികടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് ജവാനെ പാകിസ്താന്‍ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ട്. ബിഎസ്എഫിന്റെ 182ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ പി കെ സിംഗാണ് പാകിസ്താന്‍ റെയിഞ്ചേഴ്‌സിന്റെ പിടിയിലായിരിക്കുന്നത്. പ്രദേശത്തെ കര്‍ഷകരുടെ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് പി കെ സിംഗിനെ പാക് സൈന്യം പിടികൂടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിംഗിനെ മോചിപ്പിക്കാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

Similar News