'റീത്ത് വച്ച് കരയുകയല്ല, മഅ്ദനിയുടെ മോചനത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്': കവി സി എസ് രാജേഷ്
'പലപ്പോഴായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മഅ്ദനിയുമായി സഹകരിച്ചിട്ടുണ്ട്, ചേര്‍ന്നിരുന്നിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്. വിചാരണ പോലും നടക്കാതെ അനേകവര്‍ഷങ്ങളായി അദ്ദേഹം മറ്റൊരു സംസ്ഥാനത്ത് തടവിലാണ്.'
കായംകുളം: റീത്ത് വെച്ച് കാമറകളോട് കരയുകയല്ല, മഅ്ദനിയുടെ മോചനത്തിനുവേണ്ടി പാര്‍ട്ടിഭേദമന്യേ എല്ലാവരും ചേര്‍ന്നുനില്ക്കുകയാണ് വേണ്ടതെന്ന് കവി സി എസ് രാജേഷ്.
'പലപ്പോഴായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മഅ്ദനിയുമായി സഹകരിച്ചിട്ടുണ്ട്, ചേര്‍ന്നിരുന്നിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്. വിചാരണ പോലും നടക്കാതെ അനേകവര്‍ഷങ്ങളായി അദ്ദേഹം മറ്റൊരു സംസ്ഥാനത്ത് തടവിലാണ്. മഅ്ദനിയുടെ മോചനത്തിനുവേണ്ടി രാഷ്ടീയ പാര്‍ട്ടിഭേദമന്യേ എല്ലാവരും ചേര്ന്നുനില്ക്കുകയാണ് വേണ്ടത്. ഇതിലും വലിയൊരു മനുഷ്യാവകാശ പ്രവര്‍ത്തനം വേറെ ചെയ്യാനില്ല'. സി എസ് രാജേഷ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പലപ്പോഴായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മദനിയുമായി സഹകരിച്ചിട്ടുണ്ട്, ചേര്‍ന്നിരുന്നിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്. വിചാരണ പോലും നടക്കാതെ അനേകവര്‍ഷങ്ങളായി അദ്ദേഹം മറ്റൊരു സംസ്ഥാനത്ത് ജയിലില്‍ കിടക്കുമ്പോള്‍, അങ്ങേയറ്റം അവശനായിരിക്കുമ്പോള്‍ അവരാരും പക്ഷെ സഹായിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നില്ല. ഇന്നദ്ദേഹം വൃദ്ധനാണ്. രോഗിയാണ്. സമ്പൂര്‍ണമായും അനാരോഗ്യവാനാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം അദ്ദേഹത്തിന്റെ വിമോചനത്തിന് വേണ്ടി സമയം കളയാതെ ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. അല്ലെങ്കില്‍ നമ്മളെല്ലാം ദൈനംദിനമാവര്‍ത്തിക്കുന്ന മനുഷ്യാവകാശമെന്ന വാക്കിന്റെ അര്‍ത്ഥമെന്താണ് ?
ജീവനോടദ്ദേഹത്തെ ഇന്ന് ജയിലില്‍ നിന്നിറക്കിക്കൊണ്ടുവരുന്നതാണ് മഹത്തായ കാര്യം. നാളെയൊരിക്കല്‍ റീത്ത് വെച്ച് ക്യാമറകളോട് കരയുന്നതിനേക്കാള്‍. മദനിയുടെ മോചനത്തിനുവേണ്ടി പാര്‍ട്ടിഭേദമന്യേ എല്ലാവരും ചേര്ന്നുനില്ക്കുകയാണ് വേണ്ടത്. ഇതിലും വലിയൊരു മനുഷ്യാവകാശ പ്രവര്‍ത്തനം ' ഐക്യ കേരളത്തിന് ' ചെയ്യാനില്ല വേറെ .