ക്രിസ്ത്യാനികള്‍ക്ക് ഇത്തവണയും ബിജെപി കെയ്ക്ക് നല്‍കും

Update: 2024-12-20 01:08 GMT

തിരുവനന്തപുരം: മണിപ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെ കേരളത്തിലെ ക്രൈസ്തവരോട് സനേഹം പ്രകടിപ്പിക്കാന്‍ ഈ ക്രിസ്മസിനും ബിജെപി കെയ്ക്ക് വിതരണവും 'സ്‌നേഹയാത്രയും' നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്ത്യന്‍ വീടുകളില്‍ എത്തിക്കും. ക്രിസ്മസ് അവധിക്കാലം മുതല്‍ ജനുവരി ഒന്നുവരെയായിരിക്കും 'സ്‌നേഹയാത്ര' നടക്കുക. കഴിഞ്ഞ വര്‍ഷം നടത്തിയ സ്‌നേഹയാത്ര വിജയകരമായിരുന്നെന്നാണ് ബിജെപി വിലയിരുത്തുന്നത്. തൃശൂരില്‍ അടക്കം ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചെന്നാണ് അനുമാനം. ഇത്തവണത്തെ ക്രിസ്മസ് പ്രചരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വീട്ടില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ നരേന്ദ്രമോദി പങ്കെടുത്തതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടു.

Similar News