കാനഡയില്‍ ഫെസ്റ്റിവലിന് കൂടിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; നിരവധി പേര്‍ മരിച്ചു (VIDEO)

ഒട്ടാവ: കാനഡയിലെ വാന്‍കൂവറില്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തില്‍ െ്രെഡവറെ പോലിസ് അറസ്റ്റ് ചെയ്തതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
Heartbreaking images from Vancouver, Canada where a criminal with a car committed a terrorist act by running over the crowd celebrating. Many victims and injured. pic.twitter.com/TbdCy8ahOv
— RadioGenoa (@RadioGenoa) April 27, 2025
പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപുലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം. െ്രെഡവര്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാന്‍കൂവര്‍ പോലിസ് പറഞ്ഞു.
Additional footage from the scene of the incident at the Lapu Lapu Festival in Vancouver, Canada, in which an individual drove through a crowd of festivalgoers on a closed-off street, with reports right now suggesting 5-10 fatalities and well over a dozen injuries. The suspect is… pic.twitter.com/WNfYp9mXDh
— OSINTdefender (@sentdefender) April 27, 2025
ഒരു കറുത്ത എസ്‌യുവി അതിവേഗത്തില്‍ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.