വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ തട്ടി നാലു വയസുകാരി മരിച്ചു

Update: 2025-04-12 03:11 GMT
വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ തട്ടി നാലു വയസുകാരി മരിച്ചു

മലപ്പുറം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ശരീരത്തില്‍ കയറി നാലു വയസുകാരി മരിച്ചു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും മുറ്റത്ത് നിന്നിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന് സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വേഗത്തില്‍ പിന്നോട്ട് വന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Similar News