മാംസഭുക്കുകളായ സസ്യങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു (ചിത്രങ്ങള്‍)

Update: 2025-04-07 14:29 GMT
മാംസഭുക്കുകളായ സസ്യങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു (ചിത്രങ്ങള്‍)

ബൊഗോട്ട: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാംസഭുക്കുകളായ സസ്യങ്ങളെ കൊണ്ടുവന്ന് കൊളംബിയയില്‍ നടത്തുന്ന പ്രദര്‍ശനം ശ്രദ്ധ പിടിച്ചുപറ്റുന്നു. ആകര്‍ഷകമായ നിറവും രൂപവും ഗന്ധവും കൊണ്ട് പ്രാണികളെ കുടുക്കി വിഴുങ്ങുന്ന നൂറുകണക്കിന് സസ്യങ്ങളാണ് കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പ്രദര്‍ശനത്തിനുള്ളത്. അന്റാര്‍ട്ടിക്കയില്‍ മാത്രമാണ് മാംസഭുക്കുകളായ സസ്യങ്ങള്‍ ഇല്ലാത്തത് എന്ന് സംഘാടകര്‍ പറഞ്ഞു.


















മറ്റു സസ്യങ്ങളെ പോലെ പ്രകാശ സംശ്ലേഷണം വഴിയാണ് ഈ സസ്യങ്ങളും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, അവ സാധാരണയായി വളരുന്ന ചതുപ്പുകളിലും ഉഷ്ണമേഖലാ മഴക്കാടുകളിലും വേണ്ടത്ര നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും ഉണ്ടാവാറില്ല. അത് കിട്ടാന്‍ വേണ്ടിയാണ് ഈ സസ്യങ്ങള്‍ പ്രാണികളെ കെണിയിലാക്കി ഭക്ഷണമാക്കുന്നത്. 'കുടുങ്ങാന്‍ നിങ്ങളെ അനുവദിക്കുക' എന്നാണ് പ്രദര്‍ശനത്തിന്റെ പേര്.

Similar News