മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ക്കെതിരെ കേസ് (വീഡിയോ)

Update: 2025-04-27 11:32 GMT
മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ക്കെതിരെ കേസ് (വീഡിയോ)

ഗാസിയാബാദ്: ബൈക്കില്‍ സഞ്ചരിച്ച് സാധനങ്ങള്‍ വില്‍ക്കുന്ന മുസ്‌ലിം യുവാവിനെ ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഗ്രാമത്തില്‍ ഇനി കച്ചവടം നടത്തരുതെന്ന് ഒരു സംഘം മുസ് ലിം യുവാവിനോട് പറഞ്ഞതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അരുണ്‍, അമിത്, വന്‍ഷ്, മോനു, രഞ്ജന്‍, ചിറാഗ്, പ്രവീണ്‍ എന്നിവര്‍ക്കെതിരെ ഗാസിയാബാദ് പോലിസ് കേസെടുത്തത്.


Similar News