ന്യൂഡല്‍ഹി: ബാങ്ക് വായ്പയെടുത്തു ഒളിവില്‍ പോയ കേസില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ സിബിഎ, ഇഡി സംഘങ്ങള്‍ ഉടന്‍ ലണ്ടനിലേക്ക് പുറപ്പെടും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സിബിഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആലോചിക്കുന്നത്. രണ്ട് ഏജന്‍സികളില്‍ നിന്നും ജോയിന്റ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥാരാകും ലണ്ടനിലേക്ക് പോവുക. വരുന്ന ബുധനാഴ്ചയാണ് ഇവര്‍ പുറപ്പെടുക. ലണ്ടനില്‍ വച്ച് നീരാവി മോദിക്ക് എതിരായുള്ള കുറ്റങ്ങളും തെളിവുകളും ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ലണ്ടനിലെ കോടതി തള്ളിയ ശേഷം സൗത്ത് വെസ്റ്റ് ലണ്ടനിലെ കുപ്രസിദ്ധ ജയിലായ ഹേര്‍മജെസ്റ്റി പ്രിസണിലേക്കാണ് മോദിയെ മാറ്റിയിരിക്കുന്നത്. ഈ മാസം 29വരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസട്രേറ്റ് കോടതി മോദിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ മാസം 20നായിരുന്നു നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത്.